SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

സംവാദ മത്സരം​  സംഘടിപ്പിച്ചു

lockel
​ വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ഫാറൂഖ് ട്രെയിനിങ് കോളേജില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഡിബേറ്റ് മത്സര വിജയികള്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു ​

​രാമനാട്ടുകര:​ വായന പക്ഷാചരണം ജില്ലാതല സമാപനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസും ചേർന്ന് ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ കോളേജ് വിദ്യാർത്ഥികൾക്ക് 'ഡിജിറ്റൽ വായന' എന്ന വിഷയത്തിൽ സംവാദ മത്സരം സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിലെ പി ആർ അനുവിന്ദ്, വി ഹിബ റസാഖ് ടീം ഒന്നാം സ്ഥാനവും കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ ടി ഏകന, ടി മുഹമ്മദ് ഹാരിസ് രണ്ടാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL