SignIn
Kerala Kaumudi Online
Monday, 21 September 2026 7.26 PM IST

പ്രവാസി അംശാദായ കുടിശ്ശിക: അദാലത്ത് 16 മുതൽ

pravasi
പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ആദ്യഘട്ട പരിപാടി കോഴിക്കോട് റീജിയണിൽ

കോഴിക്കോട്: പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴിക്കോട് റീജിയണിന് കീഴിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ട പരിപാടി. പ്രവാസികളുടെ പെൻഷൻ കുടിശ്ശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങളെപ്പറ്റി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് പ്രവാസി ലീഗ് ഭാരവാഹികളും മറ്റും ആവശ്യപ്പെട്ടിരുന്നു. 16ന് വയനാട് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 18ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 21ന് കാസർകോട് ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് അദാലത്ത്. 29ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടി. 18നും 60നും ഇടയിൽ പ്രായമുള്ള, രണ്ടുവർഷം പ്രവാസജീവിതം നയിച്ചവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകാം. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായത്തിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴ ഇളവോടെ കുടിശ്ശിക തീർക്കാം. പുതുതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ആവശ്യമായ രേഖകൾ സഹിതം ക്യാമ്പയിൻ നടക്കുന്ന സ്ഥലങ്ങളിലെത്തണം.

എല്ലാ ജില്ലകളിലും ക്യാമ്പയിൻ

കോഴിക്കോട് റീജിയണിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും ക്യാമ്പയിൻ നടത്തും. സെപ്റ്റംബർ അവസാനത്തോടെ എല്ലാ ജില്ലകളിലും അംഗത്വ കുടിശ്ശികനിവാരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി. ലില്ലീസ് അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9847874082, 9447793859 നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL