SignIn
Kerala Kaumudi Online
Monday, 21 September 2026 11.38 AM IST

പഞ്ചായത്ത് ഓഫീസ് മാർച്ച്

k
മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂരിൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൽ അഴിമതി ആരോപിച്ചും കുറ്റക്കാർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്ക്ഷത വഹിച്ചു. ഇ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ, സി.എം. ബാബു, ചൂരപ്പറ്റ പ്രസന്നകുമാരി, പി.കെ.രാഘവൻ, പുതുക്കുളങ്ങര സുധാകരൻ

പ്രസംഗിച്ചു. ഇ.കെ.മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്,എടയിലാട്ട് ഉണ്ണികൃഷ്ണൻ , ടി.കെ.അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL