SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

കൈത്താങ്ങായി ഐ.എൻ.ടി.യു.സി

k
വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം പറ്റി മൂന്നു പതിറ്റണ്ടായി കിടപ്പിലായ മുജീബിന് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൈത്താങ്ങുമായി ഐ എൻ ടി യു സി പ്രവ‌ർത്തകർ എത്തിയപ്പോൾ

മേപ്പയ്യൂർ: വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ മുജീബിന് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൈത്താങ്ങായി ഐ.എൻ.ടി.യു.സി. പലരുടെയും സഹായങ്ങൾ കൊണ്ട് തുടങ്ങിയ ഭവന നിർമ്മാണത്തിന് ഐ.എൻ.ടി.യു.സി. മേപ്പയ്യൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു റൂമിനും ചേർന്നുള്ള ബാത്ത്റൂമിനും വേണ്ട ടൈൽ ഉൾപ്പെടെ വാങ്ങി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി ടൈൽ സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഇ അശോകൻ, കെ.പി രാമചന്ദ്രൻ, വി.വി ദിനേശൻ, ഷാജു പൊൻപാറ, സൗമ്യ, സി.പി സുഹനാദ്, ബാലൻ വിളയാട്ടൂർ, കൂനിയത്ത് നാരായണൻ കിടാവ്, മുരളി, ഹേമന്ത് ജെ എസ്, നാരായണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL