SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

വാല്മീകി തേടിയ 'രാമ'ന്റെ 15 ഗുണങ്ങള്‍

acharya
ആചാര്യശ്രീ രാജേഷ്

ഒരു ചോദ്യത്തില്‍നിന്നാണ് വാല്മീകിരാമായണം ആരംഭിക്കുന്നത്. ചോദിക്കുന്നത് വാല്മീകി, മറുപടി നാരദന്റേതും. ഇരാവരും പ്രഗത്ഭരായ ഋഷിവര്യന്മാര്‍. ചോദ്യമിതാണ്
: ''ഈ ലോകത്ത് ഇന്ന് ഗുണവാന്‍ ആരാണ്? വീര്യവാനും ധര്‍മജ്ഞനും കൃതജ്ഞനും സത്യവാക്യനും ദൃഢവ്രതനും ചാരിത്രയുക്തനും സര്‍വഭൂതഹിതനും വിദ്വാനും സമര്‍ത്ഥനും ഏകപ്രിയദര്‍ശനനും ആത്മവാനും ജിതക്രോധനും ദ്യുതിമാനും അനസൂയകനും, യുദ്ധത്തില്‍ രോഷംപൂണ്ട ആരെയാണോ ദേവന്മാര്‍പോലും ഭയപ്പെടുന്നത് അങ്ങനെയുളളവനായി ആരാണുള്ളത്?''

ഈ ഗുണമുള്ളവർ വളരെ ദുര്‍ലഭമാണെന്നുംഎന്നാൽ അവയുള്ള ഒരു ഗുണവാന്‍ ഇക്ഷ്വാകുവംശത്തില്‍ ഉണ്ടെന്നും ദശരഥപുത്രനായ രാമനാണ് അതെന്നും നാരദന്‍ പറയുന്നു. ഒരുപക്ഷേ, രാമായണപഠിതാക്കളില്‍ പലരും വേണ്ടത്ര ശ്രദ്ധകൊടുക്കാതെ വിട്ടുകളയുന്ന, ആ 15 ഗുണങ്ങളാണ് ചുവടെ.

1.വീര്യവാന്‍: എന്തും സൃഷ്ടിച്ചെടുക്കാനും കെട്ടിപ്പൊക്കാനുമുള്ള വീര്യത്തോടുകൂടിയവന്‍.
2.ധര്‍മജ്ഞന്‍: ധര്‍മത്തെ അറിയുന്നവന്‍.
3.കൃതജ്ഞന്‍: അന്യര്‍ ചെയ്തുതന്ന ഉപകാരം - അതെത്ര ചെറുതാണെങ്കിലും അതില്‍ കൃതജ്ഞതയുള്ളവൻ.
4.സത്യവാക്യന്‍: സത്യം മാത്രം പറയുന്നവന്‍.
5.ദൃഢവ്രതന്‍: സ്വീകരിച്ച വ്രതങ്ങളെ ആപദ്ഘട്ടങ്ങളില്‍പോലും പരിത്യജിക്കാത്തവൻ.
6.ചാരിത്രയുക്തന്‍: നല്ല നടപ്പുള്ളന്‍, ആര്‍ക്കും ഒരു തെറ്റും കുറ്റവും ചൂണ്ടിക്കാണിക്കാന്‍ പറ്റാത്തവിധം നല്ല ചരിത്രത്തോടു കൂടിയവന്‍.
7.സര്‍വഭൂതഹിതന്‍: സര്‍വജീവജാലങ്ങളുടെയും ഹിതത്തെ നോക്കുന്നവൻ, സംരക്ഷിക്കുന്നവന്‍.
8.വിദ്വാന്‍: വേദവേദാംഗങ്ങളും ധനുര്‍വേദാദി ശാസ്ത്രങ്ങളും പഠിച്ചവൻ.
9.സമര്‍ത്ഥൻ: ഏതു കാര്യവും ചെയ്യാന്‍ കഴിവും കരുത്തുമുള്ളവന്‍.
10.ഏകപ്രിയദര്‍ശനന്‍: പണ്ഡിതനോടും പാമരനോടും ധനികനോടും ദരിദ്രനോടുമെല്ലാം ഒരേപോലെ പ്രിയം വെച്ചുപുലര്‍ത്തുന്നവന്‍.
11.ആത്മവാന്‍: ആത്മബലമുളളവൻ, അഥവാ ധൈര്യശാലി.
12.ജിതക്രോധന്‍: ക്രോധത്തിനുമേല്‍ സമ്പൂര്‍ണനിയന്ത്രണമുള്ളവൻ.
13.ദ്യുതിമാന്‍: ഉള്ളിലും പുറത്തും തിളക്കമുള്ളവന്‍.
14.അനസൂയകന്‍: ആരോടും അസൂയ ഇല്ലാത്തവന്‍.
15.യുദ്ധത്തില്‍ രോഷംപൂണ്ട ആരെയാണോ ദേവന്മാര്‍പോലും ഭയപ്പെടുന്നത് അവന്‍. അതായത്, അധര്‍മത്തോട് വിട്ടുവീഴ്ചയില്ലാത്തവൻ.

ശ്രീരാമന്റെ ഈ ഗുണങ്ങളെ എന്തിനാണ് നാമിന്ന് ചര്‍ച്ച ചെയ്യുന്നത്? ആധുനികകാലത്തും ഭാവിയിലും ഇവ പ്രസക്തമാണ്. ഒരു വ്യക്തി എങ്ങനെയായിത്തീരണമെന്നതിനുള്ള ഉത്തരമാണ് വാല്മീകി ഒരൊറ്റ ശ്ലോകത്തിലൂടെ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നത്. നമ്മില്‍ വളര്‍ത്താന്‍ ശ്രമിക്കേണ്ട ഗുണങ്ങളാണിവ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL