SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

പ്രതിഭാസംഗമവും അനുമോദനവും

lockel
പ്രതിഭിസംഗമവും അനുമോദനവും സംഘടിപ്പിച്ചു

ഫറോക്ക്: ഫറോക്ക് ജി.വി.എച്ച്.എസ്.എസ് 'ഹർഷം 2025' പ്രതിഭാ സംഗമവും അനുമോദനവും മന്ത്രി അഡ്വ​. മുഹമ്മദ് റിയാസ് ഉദ്ഘാട​നം ചെയ്തു ​. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൾ റസാക്ക് അ​ദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ നാസർ യു.കെ മുഖ്യപ്രഭാഷണം നടത്തി. ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ സുലൈഖ കെ.പി, വാക്കരു ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ താരാ ബാബു സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.പി സ്റ്റിവി നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ​യു.എസ്.എസ്,​ ​എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ കവിതയുടെ രചയിതാവ് പി ശിവലിംഗൻ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL