SignIn
Kerala Kaumudi Online
Friday, 23 October 2026 4.50 AM IST

സാഹിത്യോത്സവിന് പതാക ഉയർന്നു

photo
എസ്.എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവത്തിന് ടി.കെ. അബ്ദുറഹിമാൻ ബാഖവി പതാക ഉയർത്തുന്നു

നരിക്കുനി: 32മത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ ടി.കെ അബ്ദുറഹ്മാൻ ബാഖവി പതാക ഉയർത്തി. മടവൂരിൽ നിന്ന് ആരംഭിച്ച പതാക വരവിന് കേരള മുസ്ലിം ജമാഅത്ത്, എസ് .വൈ .എസ്, എസ്എസ്എഫ്, എസ്എംഎ , എസ് ജെ എം തുടങ്ങിയ പ്രസ്ഥാന നേതാക്കൾ നേതൃത്വം നൽകി. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ശാദിൽ നൂറാനി അദ്ധ്യക്ഷത വഹിച്ചു. സലീം അണ്ടോണ, അബ്ദുറഹ്മാൻ പരപ്പാറ, അഹ്മദ് കബീർ എളേറ്റിൽ, ബഷീർ പുല്ലാളൂർ , ശുഐബ് സി വി കുണ്ടൂങ്ങൽ എന്നിവർ പങ്കെടുത്തു. ആലിക്കുട്ടി ഫൈസി മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL