SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

ബഹിരാകാശ ക്വിസും ശാസ്ത്ര ക്ലാസും

anjali
ബഹിരാകാശ

ബാലുശ്ശേരി: ചാന്ദ്ര വിജയാഘോഷത്തിന്റെ ഭാഗമായി കണ്ണാടിപ്പൊയിൽ യുവജന വായനശാല സംഘടിപ്പിച്ച ബഹിരാകാശ വിസ്മയം

ക്വിസ് മത്സരവും ശാസ്ത്ര ക്ലാസും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഗീത കെ.ഇ. അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബിനില,​ ദൈത്വജ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ജി.എസ്. ഹരിപ്രസാദ് സ്വാഗതവും കെ. കെ. മിനിജ നന്ദിയും പറഞ്ഞു.

ജില്ലാ തല കൈയെഴുത്ത് പ്രതി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വായനശാലയ്ക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും കൈമാറി.

ആഷ്‌വിൻ, ഷെർവിൻ എസ്,​ തന്മ ശ്രീനേഷ്, ഹാവിഷ് പ്രസീബ്, ആദിദേവ്, റജ ഫാത്തിമ എന്നിവർ കുട്ടികളുടെ വിഭാഗത്തിലും

എം.കെ.അശ്വതി, റിൻസി, കെ.പി. ബിനില, പി.കെ.ഷബ്ജ, ലതിക എന്നിവർ മുതിർന്നവരുടെ വിഭാഗത്തിലും വിജയികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL