SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

ചങ്ങാതിക്കൊരു തൈക്ക് ഇന്ന് തുടക്കം

treeeee-
ചങ്ങാതിക്കൊരു തൈ

കോഴിക്കോട്: 'സൗഹൃദം മഹാവൃക്ഷമായി വളരട്ടെ' സന്ദേശത്തിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ. ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് തൈകൾ കൈമാറുക. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള 'ഒരു തൈ നടാം' ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് 'ചങ്ങാതിക്കൊരു തൈ' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ പത്തു ലക്ഷത്തിലധികം വൃക്ഷത്തൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ.സീമ അറിയിച്ചു.

ഒരു തൈ നടാം ക്യാമ്പയിനിൽ ഇതുവരെ 29 ലക്ഷത്തോളം തൈകൾ നട്ടുകഴിഞ്ഞു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ പത്ത് ലക്ഷം തൈകൾ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുക. കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുക, നെറ്റ് സീറോ കാർബൺ കേരളം, പരിസ്ഥിതി പുനഃസ്ഥാപനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL