SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

'മധുരിതം 35' ദൃശ്യ രൂപമൊരുക്കി

photo
കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ 35ാം ജന്മദിനം ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പിൻ്റെ നേതൃത്വത്തിൽ മധുരിതം 35 ഒരുക്കിയപ്പോൾ

ബാലുശ്ശേരി: ഹയർ സെക്കൻഡറിറി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ "മധുരിതം 35" ദൃശ്യരൂപമൊരുക്കി. 1990 ഓഗസ്റ്റ് ആറിന് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 35 വർഷങ്ങൾ പൂർത്തിയാക്കി. ആഘോഷത്തിന്റെ ഭാഗമായി "മധുരിതം 35" എന്ന പേരിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും അണിനിരന്ന് 35 എന്ന ദൃശ്യരൂപം വിദ്യാലയ മുറ്റത്തൊരുക്കി. എൻ.എം. നിഷ, മുഹമ്മദ് സി. അച്ചിയത്ത്, എൻ. കൃഷ്ണനുണ്ണി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL