SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

 രാമായണചിന്തകൾ സമാപിച്ചു

image-
തപസ്യ കലാസാഹിത്യ വേദി സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'രാമായണ ചിന്തകൾ' പ്രഭാഷണ പരമ്പരയുടെ സമാപനദിവസം 'രാമായണങ്ങളുടെ ലോകം' എന്ന വിഷയത്തിൽ എം. ശ്രീഹർഷൻ സംസാരിക്കുന്നു

കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ആറ് മുതൽ നടന്നുവന്ന 'രാമായണ ചിന്തകൾ' പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന ദിവസം 'രാമായണങ്ങളുടെ ലോകം' എന്ന വിഷയത്തെക്കുറിച്ച് അദ്ധ്യാപകനും സാഹിത്യകാരനുമായ എം. ശ്രീഹർഷൻ പ്രഭാഷണം നടത്തി. തപസ്യ സിറ്റി യൂണിറ്റ് പ്രസിഡന്റ് വനജ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ഗോപി കൂടല്ലൂർ, അനൂപ് കുന്നത്ത്, വത്സൻ നെല്ലിക്കോട്, ഡോ. കവിത ബാലകൃഷ്ണൻ, ശശി നാരായണൻ, അനിൽ പൂനൂർ, ബി.കെ. ബിജു, ദിനേശ് കുറ്റിക്കാട്ടൂർ, ജയശോഭ.ഒ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കു വേണ്ടി രാമായണ പ്രശ്‌നോത്തരിയും പ്രസംഗമത്സരവും കാവ്യാലാപനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL