SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

തുണിസഞ്ചി വിതരണം

lockel
തുണിസഞ്ചി വിതരണത്തിന് തുടക്കമായി

​ഫറോക്ക്: പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഫറോക്ക് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വീടുകളിലും തുണിസഞ്ചി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എൻ.സി അബ്ദുൾ റസാഖ്‌ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ റീജ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി ബൽകീസ്, കെ താഹിറ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അഷ്‌റഫ്‌ സ്വാഗതവും നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ പി എം നന്ദിയും പറഞ്ഞു. നഗരസഭയിലെ പതിനഞ്ചായിരത്തോളം വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL