SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

റാഗിംഗ് വിരുദ്ധ ബോധവത്കരണം

kunnamangalamnews
ദയാപുരം വിമിന്‍സ് കോളേജില്‍ ആന്‍റി റാഗിംഗ് ബോധവത്കരണ സെമിനാറിൽ കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടർ ബൈജു തട്ടാരില്‍ സംസാരിക്കുന്നു

കുന്ദമംഗലം: യു.ജി.സിയുടെ നിർദ്ദേശപ്രകാരം ആഗസ്റ്റ് 12 മുതൽ 18 വരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന റാഗിംഗ് വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ദയാപുരം വിമിൻസ് കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കുന്ദമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ബൈജു തട്ടാരിൽ ക്ലാസെടുത്തു. ആന്റി റാഗിംഗ് ആക്ട്, അതിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ, വകുപ്പുകൾ, നിയമലംഘനത്തിലെ ശിക്ഷാവിധികൾ, സൈബർ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ വിശദീകരിച്ചു. കോളേജ് ആന്റി റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ വി, അക്കാഡമിക് ഡവലപ്‌മെന്റ് ഓഫീസർ രവി ജെ. ഇസഡ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിപ്രതിനിധികളായ ഫിസ പർവീൺ സ്വാഗതവും ഫാത്വിമ സന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL