SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

ഒരുമയുടെ തിരുവോണം

news-
മൊയിമോത്തറ കച്ചേരി താഴ ഭാഗത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന കേരളീയ സദ്യ

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കച്ചേരി താഴ ഭാഗത്തെ പ്രതീക്ഷകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ നാടിന് മാതൃകയായി. പ്രദേശത്തെ മുഴുവൻ വീടുകളിലെയും ആ ബാലവൃദ്ധം ജനങ്ങൾ ഒത്തുചേർന്നു. ഗ്രാമ പഞ്ചായത്ത് അംഗം അജിത പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് കെ.ടി വിമൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധാർത്ഥ് കാരങ്ങോട്ട് ,​ കെ.അഭിജിത്ത് പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ പുരുഷ, വനിത ടീമുകളുടെ, കസേരകളി, ഓണപ്പാട്ടുകൾ, ലെമൺ സ്പൂൺ, കമ്പവലി, വയോജനങ്ങൾക്കായി നാട്ടുപ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടത്തി. തുടർന്ന് വിഭവസമൃദ്ധമായ കേരളീയസദ്യയ്ക്ക് ശേഷം മത്സരങ്ങളിൽ വിജയിച്ചവർക്ക് സ്നേഹോപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL