SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

ഗുരുദേവ ജയന്തി ആഘോഷിച്ചു

photo
ശ്രീനാരായണ സഹോദര ധർമ്മദേവി ബാലുശ്ശേരി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോത്തിൻ്റെ ഭാഗമായി നടന്ന സമ്മേളനം മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ശ്രീനാരായണ സഹോദര ധർമ്മവേദി ബാലുശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും സമ്മേളനവും നടന്നു. ആദർശ സംസ്‌കൃത കോളജിൽ മലബാർ മെഡി. കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുനിൽകുമാർ കട്ടാടശ്ശേരി ജയന്തി സന്ദേശം നടത്തി. ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ചാലാശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിച്ചു. യൂണിയൻ പ്രസിഡന്റ് കെ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. എൻ. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കക്കട്ടിൽ, സി. എം. ജീവൻ, എം. കെ. ബൈജു, യൂണിയൻ സെക്രട്ടറി എം. ടി. സുനിൽകുമാർ, പ്രോഗ്രാം ചെയർമാൻ പി. അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL