SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാനെത്തി പ്രിയങ്ക

priya
കുട്ടികൾക്ക് വേണ്ടി.......അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്കഗാന്ധി നേരിട്ട് കടയിലെത്തി കുട്ടികൾക്കുളള കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നു

സുൽത്താൻ ബത്തേരി: അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം.പി. കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെ കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞു. ഓരോരുത്തരുടെ പേരും ഇഷ്ട കളിപ്പാട്ടവും കുറിച്ചുവെച്ചു. അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപൊലിത്തയെ സന്ദർശിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിൽ നിർത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തിരഞ്ഞെടുത്ത് അവർക്കെത്തിക്കാൻ നിർദ്ദേശം നൽകിയാണ് അവർ മടങ്ങിയത്. കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും പ്രദേശവാസികളായ കുട്ടികൾക്കൊപ്പം നാടൻപാട്ടിനും കൂടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, എം.യു. ജോർജ്ജ്, എം.സി. കൃഷ്ണകുമാർ സി.ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ. ആൻ ഡാർളി എന്നിവർ അങ്കണവാടി ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL