SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

'ജീവിതോത്സവം' പദ്ധതിയ്ക്ക് തുടക്കം

a
ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ' ജീവിതോൽസവം ' മേപ്പയ്യൂരിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ : കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗാത്മക്തയും ഊർജവും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിനായി ഹയർ സെക്കൻഡറി വിഭാഗം എൻ .എസ് .എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ' ജീവിതോത്സവം ' മേപ്പയ്യൂരിൽ തുടങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. എൻ .എസ് .എസ് ദിനമായ സെപ്തംബർ 24 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്. സൗഹൃദം, പരിസ്ഥിതി, ലഹരി വിരുദ്ധ പരിപാടികൾ, വയോജന സംരക്ഷണമുൾപ്പെടെ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ജനാധിപത്യ വികാസത്തിനുതകുന്ന വിധത്തിലാണ് ' ജീവിതോൽസവം ' ആസൂത്രണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷാജു സി എം പദ്ധതി വിശദീകരിച്ചു. എ സുബാഷ് കുമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ പി ശ്രീജിത്ത്‌ എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതവും വോളണ്ടിയർ ലീഡർ മിഥുൻ കൃഷ്ണ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL