SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

'ക്ഷീരാമൃതം' പദ്ധതിയ്ക്ക് തുടക്കം

thri
'ക്ഷീരാമൃതം' പദ്ധതിയ്ക്ക് തുടക്കം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കറവ പശുക്കൾക്കുള്ള ധാതുലവണ മിശ്രിത വിതരണം 'ക്ഷീരാ മൃതം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസഭ വഴി ലഭിച്ച അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്ത തിരുവമ്പാടി പഞ്ചായത്തിലെ 300 ക്ഷീര കർഷകർക്ക് സൗജന്യമായി ധാതു ലവണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ്. 1000 രൂപ വീതം മൂന്നു ലക്ഷം രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പശുക്കളുടെ പാലുത്പാദനം വർദ്ധിപ്പിക്കുക,പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശം. വാർഡ് മെമ്പർമാരായ ആന്റണി, ലിസി സണ്ണി വെറ്ററിനറി സർജൻ ഡോ.ജയശ്രീ.കെ.വി,ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ പ്രിയ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL