SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

മാർക്കറ്റുകളിൽ വിഷമത്സ്യ വിൽപന തകൃതി നോക്കി വാങ്ങാം

fdgterfd-
ഐ​സ് ​ഇ​ടാ​തെ​ ​മാ​ർ​ക്ക​റ്റി​ൽ​ ​വി​ൽ​ക്കു​ന്ന​ ​മ​ത്സ്യം

കോഴിക്കോട്: അമോണിയ, ഫോർമാലിൻ രാസവസ്തുക്കൾ ചേർത്തും ഐസിലിടാതെയും മത്സ്യവിൽപ്പന തകൃതി. ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കൾ ചേർത്ത് മത്സ്യങ്ങൾ വിൽക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധകൾ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്.വിപണികളിലെത്തുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പഴകിയതും രാസവസ്തുക്കൾ ചേർത്തതുമാണ്. ഫോമാലിൻ, അമോണിയ തുടങ്ങിയവയാണ് പ്രധാനമായും ചേർക്കുന്നത്. ഇതിന്റെ വീര്യം കൂടുന്നതിന് അനുസരിച്ച് മത്സ്യം കൂടുതൽ നാളുകൾ കേടാകാതെ സൂക്ഷിക്കാനാകും.

ഐസില്ലേ....?

ഉൾക്കടലിൽ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തിമ്പോഴേക്കും മണിക്കൂറുകൾ പിന്നിടും. ഇങ്ങനെ പിന്നിട്ട മത്സ്യം ഐസ് ഇടാതെ സൂക്ഷിക്കുമ്പോൾ അവ വേഗത്തിൽ ചീഞ്ഞു പോകുകയും ചെയ്യുന്നു. ചിലർ മത്സ്യത്തിൽ ഐസുകൾക്കൊപ്പം അമോണിയ വിതറി പെട്ടിയിലാക്കുന്നുണ്ട്. ഇവ മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് ചില്ലറ വിൽപനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യത്തിലേക്ക് വീണ്ടും രാസവസ്തുക്കൾ ചേർക്കുന്നു. ഇങ്ങനെ രാസവസ്തുക്കൾ ചേർന്ന മത്സ്യം ഐസിൽ സൂക്ഷിച്ചില്ലെങ്കിലുംപുറംതോട് ചീയാതെ ഫ്രഷായിരിക്കും. ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഒരു കിലോ ഐസ് വേണം. എന്നാൽ പലപ്പോഴും കുറഞ്ഞ അളവ് ഐസിൽ കൂടുതൽ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്. മാർക്കറ്റിൽ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്പോഴാണ് ഐസ് ഇടാതെ വിൽപ്പന നടത്തുന്നത്. ഇത്തരം കേടായ മത്സ്യങ്ങൾ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

പരിശോധന പേരിന്

ദിവസവും മൊത്തകച്ചവ‌ട മാർക്കറ്റിലും ചെറുകിടമാർക്കറ്റുകളിലും വിഷം ചേർത്ത മത്സ്യം വിൽക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ 6 മാസത്തിലോ, 3 മാസത്തിൽ ഒരിക്കലോ മാത്രമാണ് പരിശോധന നടക്കുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും കൃത്യമായ പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 നല്ല മത്സ്യം അറിയാം

സ്വാഭാവികമായ തിളക്കമുണ്ടാകും

ദുർഗന്ധം ഉണ്ടാവില്ല

മീനിന്റെ കണ്ണുകൾ നിറവ്യത്യസമില്ലാത്ത തിളങ്ങുന്നവ ആയിരിക്കും

മാംസത്തിന് ഉറപ്പുണ്ടാകും (ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയിൽ തുടരുകയും ചെയ്താൽ അത് ചീഞ്ഞ മത്സ്യമാണ്)

ഫ്രഷ് മത്സ്യത്തിന്റെ ചെകിളപൂക്കൾക്ക് നല്ല ചുവപ്പ് നിറമായിരിക്കും. പഴകിയവയുടേത് തവിട്ട് നിറത്തിലോ ഇരുണ്ട നിറത്തിലോ ആയിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL