SignIn
Kerala Kaumudi Online
Monday, 21 September 2026 4.00 PM IST

കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചു

sathi
പ്ലാൻ്റ് ഉദ്ഘാടനം

ബേപ്പൂർ: വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണത്തിന് നഗരസഭ ഏർപ്പെടുത്തിയ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്ലാന്റ് നടുവട്ടം ഗവ. യു.പി സ്‌കൂളിൽ സ്ഥാപിച്ചു. പദ്ധതി പ്രകാരം കോഴിക്കോട് നഗരസഭയ്ക്കു കീഴിൽ തുടങ്ങിയ ആദ്യ പ്ലാന്റാണ് വാർഡ് 50ൽ സ്ഥാപിച്ചത്. നഗരസഭ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ സി. രേഖ ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സമിതി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ ഒ പി ഷിജിന മുഖ്യാതിഥിയായിരുന്നു . മുകേഷ് പി. എൻ , ദീപ പി എൻ, ജംഷിയ പി , രാജേഷ് പി , സജിത്ത്, ആഷിക്ക് എൻ. പി , കെ.പി സ്മിത എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ എ.എം മനോജ് കുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL