SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

കേരളപ്പിറവി ദിനം ആഘോഷിച്ചു

vana
വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ നടന്ന മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി അദ്ധ്യക്ഷത വഹിച്ചു. ഫ്ളയിംഗ്ഡി സ്‌ക്വഡ് ഡി.എഫ്.ഒ വി.പി ജയപ്രകാശ്, വി.സന്തോഷ് കുമാർ, എ.പി. ഇംതിയാസ്, യു.ആഷിഖ് അലി, സത്യപ്രഭ എ, സന്തോഷ് കുമാർ സി, പ്രമോദ് കെ, നീതു എന്നിവർ പ്രസംഗിച്ചു. മൂന്നിന് 'മലയാള കവിതാ സാഹിത്യത്തിന്റെ വളർച്ചയും സ്ത്രീപക്ഷ കാഴ്ചപ്പാടും' എന്ന വിഷയത്തിൽ സിമ്പോസിയവും നാലിന് 'സിനിമാ നാടക ഗാനങ്ങൾ മലയാള ഭാഷയിൽ ചെലുത്തിയ സ്വാധീനം' എന്ന വിഷയത്തിൽ രമേശ് കാവിലിന്റെ പ്രഭാഷണവുമുണ്ടാകും. സമാപന സമ്മേളനം ഏഴിന് എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL