SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

കൂൺകൃഷി പരിശീലനം

img
ഓർക്കാട്ടേരി കെ.കെ എം ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് നേതൃത്വത്തിൽ വീട്ടമ്മമാർക്ക് കൂൺകൃഷി പരിശീലനം നല്കിയപ്പോൾ

വടകര: ഓർക്കാട്ടേരി കെകെഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ 10 വനിതകൾക്ക് കൂൺകൃഷി പരിശീലനം നൽകി. വീട്ടമ്മമാരായി കഴിയുന്ന വനിതകൾക്കാണ് 'അഗ്നിച്ചിറകുകൾ' എന്ന പേരിൽ ഉപജീവനമാർഗം കണ്ടെത്താൻ പരിശീലനം നൽകിയത്. എൻ .എസ് .എസ് കുറ്റ്യാടി ക്ലസ്റ്റർ കോ ഓർഡിനേറ്റർ വി. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. നാദാപുരം ക്ലസ്റ്റർ കോ ഓർഡിനേറ്റർ ബിജീഷ് കെ കെ പരിശീലന കിറ്റ് വിതരണം ചെയ്തു. അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ഇല്യാസ് അബ്ദുള്ള വനിതകൾക്ക് കൂൺ കൃഷിപരിശീലനം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജ്യോതി സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ ശ്രീദേവി കക്കാട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL