SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

ഇ.ഡി ക്ലബ് ഉദ്ഘാടനം

photo
കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇ.ഡി. ക്ലബ്ബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇ.ഡി ക്ലബ് രൂപീകരിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ യൂസഫ് കെ.കെ, മനോജ് ചന്ദ്രശേഖർ, നിമിഷ ടി.സി (വ്യവസായ വികസന ഓഫീസർ ബാലുശ്ശേരി ബ്ലോക്ക്), ക്ലബ് ലീഡർമാരായ മുഹമ്മദ് റസ്ബിൻ, ഗൗരി നന്ദന, അവന്തിക എന്നിവർ പ്രസംഗിച്ചു. നിജീഷ് ആർ (വ്യവസായ വികസന ഓഫീസർ കൊയിലാണ്ടി മുനിസിപ്പാലിറ്റി)ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ നിഷ എൻ.എം സ്വാഗതവും ക്ലബ് കോ ഓർഡിനേറ്റർ വിനിൽ കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL