SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

കാ​ന​ത്തി​ൽ​ ​ജ​മീ​ല​യു​ടെ​ ​സം​സ്‌​കാ​രം​ ​നാ​ളെ; അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ച് ​നേ​താ​ക്കൾ

jameeeela
കാ​ന​ത്തി​ൽ​ ​ജ​മീ​ല

​കോ​ഴി​ക്കോ​ട് ​സി.​പി.​എം​ ​ഓ​ഫീ​സി​ലും​ ​കൊ​യി​ലാ​ണ്ടി ടൗ​ൺ​ഹാ​ളി​ലും​ ​പൊ​തു​ദ​ർ​ശ​നം

കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ. ശനിയാഴ്ച രാത്രി അന്തരിച്ച എം.എൽ.എയുടെ സംസ്‌കാരം നാളെ വൈകിട്ട് ആറിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിലാണ് നടക്കുക. മൃതദേഹം ചൊവ്വ രാവിലെ വരെ മേയ്ത്ര ആശുപത്രിയിൽ സൂക്ഷിക്കും.

അവിടെ നിന്ന് നേതാക്കൾ ഏറ്റുവാങ്ങി സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലെത്തിച്ച് അവിടെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ച കഴിഞ്ഞ് തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തലക്കുളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും. ചൊ​വ്വാ​ഴ്ച​ ​പ​ക​ൽ​ 2​ ​ന്​ ​ശേ​ഷം​ ​വൈ​കീ​ട്ട് 5​ ​വ​രെ​ ​കൊ​യി​ലാ​ണ്ടി​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹ​ർ​ത്താ​ലാ​യി​രി​ക്കു​മെ​ന്ന് ​സി.​പി.​എം​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ​ ​ച​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​ബു​ധ​നാ​ഴ്ച​ ​വൈ​കീ​ട്ട് 4.30​ന് ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​മൗ​ന​ജാ​ഥ​യും​ ​അ​നു​ശോ​ച​ന​ ​യോ​ഗ​വും​ ​ന​ട​ക്കും.


ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു ജമീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ മികവ് തെളിയിച്ചാണ് അവർ എം.എൽ.എയായത്. ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൽ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി എ.കെ.ശശീന്ദ്രനും അനുശോചിച്ചു. ത്രിതല പഞ്ചായത്ത് നേതൃസ്ഥാനങ്ങൾ വഹിച്ച് പടിപടിയായി ഉയർന്ന് വന്ന നേതാവാണ്. വികസനത്തിന് ശക്തമായി ഇടപെട്ടു. സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയെന്നും പറഞ്ഞു. കൊയിലാണ്ടിയുടെ വികസനത്തിനായി മാതൃകാപരമായ പ്രവർത്തനങ്ങൾ ജമീല നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ആർ.സി.സിയിൽ ആദ്യ പരിശോധനയ്ക്ക് പോകുമ്പോൾ ജമീലയ്‌ക്കൊപ്പം താനും കോങ്ങാട് എം.എൽ.എ എസ്. ശാന്തകുമാരിയുമുണ്ടായിരുന്നു. സഹോദരതുല്യമായ സ്‌നേഹമായിരുന്നെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL