SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ഇ​നി​ ​ബി.​ജെ.​പി​യു​ടെ​ ​ഊ​ഴം,​ ​കോ​ഴി​ക്കോ​ട് മെ​ട്രാ​പൊ​ളി​റ്റ​ൻ​ ​ന​ഗ​ര​മാ​ക്കും

prakash-
കെ.പി പ്രകാശ് ബാബു

കെ.പി പ്രകാശ് ബാബു

സിറ്റി ജില്ലാ പ്രസിഡന്റ് (ബി.ജെ.പി)

ദീ‌ർഘവീക്ഷണമില്ലായ്മയാണ് കോഴിക്കോട് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന്. എടുത്തുപറയത്തക്ക വികസനങ്ങളൊന്നുമില്ല. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസി മാത്രമാണ് കോഴിക്കോട് കോർപ്പറേഷൻ. കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം കേന്ദ്രസർക്കാരിന്റേതാണ്. കോഴിക്കോടിനെ സ്നേഹിക്കുന്ന ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. അത് നൽകാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ഇത്തവണ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകുമോ?

താഴെത്തട്ടിലേക്ക് അടക്കം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ബി.ജെ.പി ഇക്കുറി രംഗത്തിറങ്ങിയത്. 30 ഓളം സീറ്റുകൾ എന്തായാലും നേടിയിരിക്കും. കോഴിക്കോട്ട് ഇനി ബി.ജെ.പിയുടെ ഊഴമാണ്.

ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ കാരണം

നോക്കൂ.... ഈ അഞ്ച് വർഷം കൊണ്ട് സ്വന്തമായി ചെയ്ത എന്ത് വികസന പ്രവർത്തനങ്ങളാണ് കോർപ്പറേഷന് ചൂണ്ടിക്കാണിക്കാനുള്ളത്. ജനങ്ങൾക്ക് ഉപകരിക്കുന്ന എന്ത് വികസന പ്രവർത്തനങ്ങളാണ് കോർപ്പറേഷൻ ചെയ്തിട്ടുള്ളത്. സെൻട്രൽ മാർക്കറ്റ് നവീകരണം, ബീച്ചിലെ ഫുഡ് സ്ട്രീറ്റ്, പാളയം ന്യൂ മാർക്കറ്റ്, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഇതെല്ലാം കേന്ദ്ര പദ്ധതികളാണ്. കോർപ്പറേഷൻ സ്റ്റേഡിയം, കനോലി കനാൽ നവീകരണം, പാളയം, പുതിയ ബസ് സ്റ്റാൻഡ് നവീകരണം മെഡി.കോളേജ് ടെർമിനൽ ഇതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേന്ദ്രം സഹായം നൽകുമ്പോഴും അതൊന്നും വേണ്ട വിധത്തിൽ ഉപയോഗിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. വികസനം, വിശ്വാസ സംരക്ഷണം, മത ഭീകരവാദത്തിനെതിരായ പ്രചാരണം ഇവ മുൻനിറുത്തിയാണ് മുന്നോട്ടുപോകുന്നത്.

ഭരണം ലഭിച്ചാൽ ആദ്യ പരിഗണന

കോഴിക്കോടിനെ വികസനത്തിന്റെ പൂങ്കാവനമാക്കി മാറ്റും. മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി രൂപീകരിച്ച് പ്രധാന മന്ത്രിക്ക് പ്രൊജക്ട് നൽകും. നഗരത്തിൽ നിരവധി മേൽപ്പാലങ്ങൾ വരും. ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തും. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വൻകിട പദ്ധതികൾ നടപ്പിലാക്കും. കോഴിക്കോടിനെ സ്നേഹിക്കുന്നവർ വികസനം ആഗ്രഹിക്കുന്നു. അത് മുൻനിറുത്തിയാണ് ബി.ജെ.പി വോട്ട് ചോദിക്കുന്നത്

ഏത് മുന്നണിയുമായാണ് മത്സരം

ജില്ലയിൽ യു.ഡി.എഫ് അപ്രസക്തമാണ്. തിരഞ്ഞെടുപ്പ് കളത്തിൽ അവരെ കാണാൻ പോലുമില്ല. മേയർ സ്ഥാനാർത്ഥിയായി നിർത്തിയയാൾക്ക് വോട്ടുണ്ടോ എന്ന് നോക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. അങ്ങനെയുള്ളവർ എങ്ങനെയാണ് ജനങ്ങളെ മനസിലാക്കുക. ഞങ്ങൾ ഇപ്പോൾ എതിരാളികളെ നോക്കുന്നേ ഇല്ല, വിജയമാണ് ലക്ഷ്യം. അതിനായാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL