SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

സ്വർണം തട്ടി ജയിലിലാകുന്നവർ സി.പി.എമ്മിൽ മാത്രം: കെ.സി.വേണുഗോപാൽ

k-c-
പാറോപ്പടി ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം നിയാസിന്റെ ഇലക്ഷൻ പ്രചാരണത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മലാപ്പറമ്പിൽ എത്തിയപ്പോൾ

കോഴിക്കോട്: അയ്യപ്പൻ്റെ സ്വർണം തട്ടിയെടുത്ത് ജയിലിലാകുന്ന നേതാക്കൾ സി.പി.എമ്മിൽ മാത്രമാണുള്ളതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ. കോർപ്പറേഷൻ പാറോപ്പടി വാർഡിലെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും മോദിയും അമിത്ഷായും തമ്മിലുളള അന്തര്‍ധാരയാണ് കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. മോദിയുടെയും ആര്‍.എസ്.എസിന്റെയും അജൻഡയാണ് പിണറായി വിജയന്‍ നടപ്പിലാക്കുന്നത്. ഈ കച്ചവടത്തില്‍ സി.പി.എമ്മിനല്ല ഗുണമുണ്ടാകാന്‍ പോകുന്നത്. ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കുമാണ്. പി.എം ശ്രീ അടക്കമുളള കാര്യങ്ങള്‍ നടപ്പാക്കിയത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും പറഞ്ഞു. എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി സി ജനറൽ സെക്രട്ടറി ജയന്ത്, വിദ്യ ബാലകൃഷ്‌ണൻ, കെ.സി അബു, കെ.പി ബാബു, കെ.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL