SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

സപ്തദിന ക്യാമ്പ് സമാപിച്ചു

photo
ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് സപ്ത ദിന ക്യാമ്പ് കട്ടിപ്പറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജീന. പി. ഉദ്ഘാടനം ചെയ്യുന്നു

പൂനൂർ: ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിന് വെട്ടി ഒഴിഞ്ഞ തോട്ടം ഗവ. എൽ. പി സ്കൂളിൽ സമാപനമായി. ക്യാമ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, സ്കൂൾ കോമ്പൗണ്ട് വാൾ പെയിന്റിംഗ്, സാമൂഹ്യ ആരോഗ്യ സർവേകൾ, പച്ചക്കറി വിത്തുകളുടെ വിതരണം, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ പരിസരവാസികൾക്കായി സംഘടിപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് സജീന. പി. ഉദ്ഘാടനം നിർവഹിച്ചു. നസീമ അസീസ് അദ്ധ്യക്ഷത വഹിച്ചു. പ്രേംജി ജെയിംസ് മുഖ്യാതിഥിയായി. ഡോ ആശാലത,​ മുഹമ്മദ് അഷ്റഫ്, ഷംസീർ, ബലരാമൻ, അഷറഫ് ,​ ശിവപ്രസാദ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL