SignIn
Kerala Kaumudi Online
Friday, 23 October 2026 10.04 AM IST

തയ്യിൽതാഴം-വിളക്കാട്ട് റോഡ് ഉദ്ഘാടനം

kunnamangalamnews
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം വിളക്കാട്ട് റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം -വിളക്കാട്ട് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 3 ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച 2 ലക്ഷവും ഉൾപ്പെടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവിത വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത മുല്ലപ്പള്ളി, ടി മിനി, ആമിനബി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വാർഡ് വികസന സമിതി കൺവീനർ എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL