SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ശ്രവണ സഹായി വിതരണോദ്ഘാടനം

lockel

രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി​ വയോജന സൗഹൃദ മുനിസിപ്പാലിറ്റി ആക്കുന്നതിന്റെ ഭാഗമായി 15 വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. മുനിസിപ്പാലിറ്റി 2025-26 വികസന പദ്ധതി "കാതോരം" ശ്രവണ സഹായി വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.മിഥുഷ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ ടി. സുമതി​, ​ ​ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൽ സജിന റഷീദ്, ​ഐ .സി .ഡി .എസ് സൂപ്പർവൈസർ സന്ധ്യ, ​കൗൺസിലർമാരായ രാജീവ് മണ്ണൊടി, കെ. സുധീഷ് കുമാർ , ഹാരിസ് പി.പി.​ ടി.പി. ശശിധരൻ , ​പി എം. അജ്മൽ ​ എന്നിവർ ​പ്രസംഗിച്ചു ​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL