SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

സ്വയംരക്ഷ പരിശീലനവും യോഗ ക്ലാസും

sai
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സായി കോഴിക്കോട്, മൈ ഭാരത്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളേജിൽ സംഘടിപ്പിച്ച സ്വയംരക്ഷ പരിശീലന ക്ലാസിൽ നിന്നും

കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ കോഴിക്കോട്, മൈ ഭാരത് , നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥിനികൾക്കായി സ്വയംരക്ഷ പരിശീലനവും യോഗ ക്ലാസും സംഘടിപ്പിച്ചു.
അത്‌ലറ്റിക്‌സിൽ അന്താരാഷ്ട്ര മെഡൽ ജേതാക്കളായ ലിക്‌സി ജോസഫും നിക്‌സി ജോസഫും പരിപാടി ഉദ്ഘാടനം ചെയ്തു.

ഷീന പി.പി., റസീന പി.കെ. സ്വയംരക്ഷ പരിശീലനം നൽകി. ഉണ്ണിരാമൻ യോഗാഭ്യാസങ്ങൾ പരിചയപ്പെടുത്തി. ഡോ. ജോർജ് മാനുവൽ അദ്ധ്യക്ഷനായി. ലിജോ ഇ. ജോൺ, സാദിഖ് എ.എം, ഷൈലജ വി.കെ, ജയശ്രീ, ദീപക്, ശരത്, ഫിജാസ്, കൈലാസ് കാസർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL