SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

'കിളികൾക്ക് കുടിനീർ' പദ്ധതിയ്ക്ക് തുടക്കം

uyu
'കിളികൾക്ക് കുടിനീർ' പദ്ധതിയുടെ ഉദ്ഘാടനം മൂരാട് താഴെ കളരി യു പി സ്കൂളിൽ നഗരസഭാധ്യക്ഷ എൻ സാഹിറ നിർവഹിക്കുന്നു

പയ്യോളി: വേനലിൽ വലയുന്ന പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം ഒരുക്കുന്ന പരിസ്ഥിതി പയ്യോളിയുടെ 'കിളികൾക്ക് കുടിനീർ' പദ്ധതിയ്ക്ക് തുടക്കമായി. മൂരാട് താഴെ കളരി യു.പി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.ടി സിന്ധു മുഖ്യാതിഥിയായി. 'ഒരു ക്ലാസ് ഒരു മരം' പദ്ധതിയിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി എം ഹൈറുന്നിസ വൃക്ഷത്തൈ നട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി കുഞ്ഞാമു വൃക്ഷത്തൈ വിതരണം ചെയ്തു. സെക്രട്ടറി വിജയൻ പെരിങ്ങാട് പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ സലിം, പ്രധാനാദ്ധ്യാപകൻ ഡി സജിത്ത്, മുസിദ്ദിക്, രാജൻ കൊളാവിപ്പാലം, എൻ.കെ ശശി, സ്കൂൾ ലീഡർ ഭരത് ബോബൻ, കെ.ടി കണ്ണൻ, സബീഷ് കുന്നങ്ങോത്ത്, സതീശൻ മൂരാട്, കെ.പി വഹാബ്, ഇരിങ്ങൽ അനിൽകുമാർ, പ്രദീപ് കണിയാറിക്കൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL