SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്‌ലിംലീഗ് അതുല്യ മാതൃക: അബ്ബാസലി തങ്ങൾ

league
മു​സ്ലിം​ലീ​ഗ് ​സ്ഥാ​പ​ക​ദി​ന​ ​സ​മ്മേ​ള​ന​വും​ ​പാ​ണ​ക്കാ​ട് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​അ​നു​സ്മ​ര​ണ​വും​ ​കോ​ഴി​ക്കോ​ട് ​ലീ​ഗ് ​ഹൗ​സി​ൽ​ ​പാ​ണ​ക്കാ​ട് ​അ​ബ്ബാ​സലി ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​ഉ​മ്മ​ർ​ ​പാ​ണ്ടി​ക​ശാ​ല,​ ​ഓ​ണ​മ്പി​ള്ളി​ ​മു​ഹ​മ്മ​ദ് ​ഫൈ​സി,​ ​പി.​എം.​എ​ ​സ​ലാം,​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​കെ.​പി​ ​രാ​മ​നു​ണ്ണി,​ ​ഡോ​ ​എം.​കെ​ ​മു​നീ​ർ,​ ​കെ.​പി.​എ​ ​മ​ജീ​ദ്,​ ​പി.​കെ.​കെ​ ​ബാ​വ,​ ​എം.​സി​ ​മാ​യി​ൻ​ ​ഹാ​ജി​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ലീഗ് ഹൗസിൽ സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിംലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി ഉയർത്തിക്കൊണ്ടുവരാൻ മുസ്ലിംലീഗിലൂടെ സാധിച്ചു. ഭരണഘടനാധിഷ്ഠിതമായി മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇക്കാലമത്രയും മുസ്ലിംലീഗ് പ്രവർത്തിച്ചത്. ഖാഇദെ മില്ലത്തിന്റെ ദർശനം രാജ്യത്തെ മുസ്‌ലിംകളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് കാരണമായി. മഹാന്മാരിലൂടെ കൈമാറിയ മുസ്ലിംലീഗിന്റെ ആ പൈതൃകം ഹൈദരലി സിഹാബ് തങ്ങൾ ഏറ്റെടുക്കുകയും അദ്ദേഹം ഈ പ്രസ്ഥാനത്തിന് ഉദാത്തമായ നേതൃത്വം നൽകുകയും ചെയ്തു. ആ മഹനീയ പാരമ്പര്യം പിന്തുടരാൻ നമുക്ക് സാധിക്കണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെയും അവശ പിന്നാക്ക ജനവിഭാഗങ്ങളുടെയും സുരക്ഷയാണ് മുസ്ലിംലീഗിന്റെ തത്വമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL