SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 PM IST

ഉപകരണങ്ങൾ വിതരണം ചെയ്തു

vessels-
മുക്കം നഗരസഭയിലെ അങ്കണവാടികൾക്ക് പ്രഭാത ഭക്ഷണത്തിനാവശ്യമായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.പി ചാന്ദ്നി നിർവഹിക്കുന്നു

മുക്കം: അങ്കണവാടികളിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങുമായി മുക്കം നഗരസഭ. നഗരസഭയിലെ 35 അങ്കണവാടികൾക്കായി മിക്സി നൽകിയതിനോടൊപ്പം ഇഡ്ഡലി കുക്കർ, നൂൽപുട്ടു മേക്കർ, സ്റ്റീൽ കണ്ടെയ്നർ, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, പുട്ടുകുടം എന്നിവയും വിതരണം ചെയ്തു. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തിലധികം തുക ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ:കെ.പി ചാന്ദ്നി നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ അസീസ് വാർപ്പിൽ, നഗരസഭ കൗൺസിലർ ബിന്ദു രാജൻ, ഫർസാന എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL