SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

ലാപ്‌ടോപ് വിതരണം ചെയ്തു

kdy2-
മടവൂർ ഗ്രാമ പഞ്ചായത്തിലെ എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സഫിയ മുഹമ്മദ് നിർവഹിക്കുന്നു

മടവൂർ: 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ എസ്.സി വിദ്യാർത്ഥികൾക്ക് മടവൂർ ഗ്രാമ പഞ്ചായത്ത് ലാപ്ടോപുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.കെ. ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സത്ത് സുബി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, മെമ്പർമാരായ ഷക്കീല,കെ. സന്തോഷ്, പി. ഹനീഫ, അസ്ഹറുദ്ദീൻ, ജോഷിത, എൻ.പി. സാദിഖ്, ലസിത സജീവൻ, സക്കീന മുഹമ്മദ്, സാലിഹ ഇബ്രാഹിം, അമൃത, പി.സി. ജസീല പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിലീപ് പൂളക്കോട് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL