SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ബി.ജെ.പി സ്ഥാനാർത്ഥികൾ

dileep
അഡ്വ.കെ. ദിലീപ് വടകര

അഡ്വ.കെ. ദിലീപ് വടകര .

വടകര സ്വദേശി. നിലവിൽ വില്ല്യാപ്പിള്ളിയിൽ താമസം. കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി. നിയമബിരുദധാരി. ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്‌റ്റാൻഡിംഗ് കോൺസലായും പ്രവർത്തിക്കുന്നു. ജില്ല പഞ്ചായത്ത് ചോറോട് ഡിവിഷനിൽ കഴിഞ്ഞ വർഷം മത്സരിച്ചിരുന്നു.

 രാംദാസ് മണലേരി കുറ്റ്യാടി

കുറ്റ്യാടി അയ്യഞ്ചേരി സ്വദേശി. ബിരുദധാരി. കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി. 2016ൽ കുറ്റ്യാടിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. ആർ.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

 സി.പി. വിപിൻ ചന്ദ്രൻ നാദാപുരം

നരിപ്പറ്റ സ്വദേശി. ബി.ടെക് ബിരുദധാരി. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ട്രഷറർ. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലത്തിൽ മത്സരിച്ചിട്ടുണ്ട്. യുവമോർച്ച സംസ്ഥാന സമിതിയംഗം, ജില്ല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.

 സി.ആർ.പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി

വില്യാപ്പിള്ളി സ്വദേശി. ബിരുദാനന്തര ബിരുദധാരി. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ്. 2024ൽ വടകര ലാേക്സഭയിലേക്ക് മത്സരിച്ചു. മൂന്നാം തവണയാണ് സ്ഥാനാർത്ഥിയാകുന്നത്. ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

 എം. മോഹനൻ പേരാമ്പ്ര

കോഴിക്കോട് മുയിപ്പോത്ത് സ്വദേശി. ബിരുദധാരി. ബി.ജെ.പി കോഴിക്കോട് മേഖല ജനറൽ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമാണ്. 1996ൽ മേപ്പയൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി. 2021ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

 സി.പി. സതീശൻ ബാലുശ്ശേരി

ചേളന്നൂർ സ്വദേശി. ബിരുദധാരി. ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല സെക്രട്ടറി. യുവമോർച്ച സംസ്ഥാന സമിതിയംഗം. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി.

 ടി.ദേവദാസ് എലത്തൂർ

നന്മണ്ട സ്വദേശി. ബിരുദധാരി. ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല പ്രസിഡന്റ്. ആർ.എസ്.എസിലൂടെ പൊതുരംഗത്ത്. നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂളിൽ ഗണിതാദ്ധ്യാപകനായിരുന്നു.

 നവ്യ ഹരിദാസ്

കോഴിക്കോട് നോർത്ത്

എരഞ്ഞിപ്പാലം സ്വദേശി. ബി.ടെക് ബിരുദധാരി. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ്. കോഴിക്കോട് കോർപ്പറേഷൻ കാരപ്പറമ്പ് വാർഡിൽ നിന്ന് തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുത്തു. വയനാ‌ട് ലോക്സഭ മണ്ഡലത്തിലും കോഴിക്കോട് സൗത്ത് നിയമസഭ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.

 ടി. രനീഷ് കോഴിക്കോട് സൗത്ത്

കോഴിക്കോ‌ട് സ്വദേശി. കോർപ്പറേഷൻ കൗൺസിലറും ബി.ജെ.പി സിറ്റി ജില്ലാ വെെസ് പ്രസിഡന്റുമാണ്. രണ്ട് തവണയായി ബി.ജെ.പി കൗൺസിലറാണ്. ഇത്തവണ പറയഞ്ചേരി വാർഡിൽ അട്ടിമറി ജയം.

  •  എൻ.ഡി.എ ഘടകകക്ഷി സ്ഥാനാർത്ഥികൾ

 ഗിരി പാമ്പനാൽ കൊടുവള്ളി

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്, എൻ.ഡി.എ ജില്ലാ കൺവീനർ.. 2016ൽ തിരുവമ്പാടി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താമരശ്ശേരി മണ്ഡലത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. എസ്.എൻ.ഡി.പി തിരുവമ്പാ‌ടി യൂണിയൻ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ വഹിക്കുന്നു.

 സണ്ണി തോമസ് തിരുവമ്പാ‌ടി

ട്വന്റി 20 പാർട്ടിയുടെ മലബാർ മേഖല കോ ഓർഡിനേറ്റർ. ശരത് പവാർ എൻ.സി.പി രൂപീകരിച്ചപ്പോൾ യുവജന വിഭാഗത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. എൻ.സി.പി അജിത് പവാർ വിഭാഗം ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL