SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

വീട്ടിൽ വോട്ട്: അപേക്ഷ 21 വരെ

ele
വോട്ട്

കോഴിക്കോട്: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഹോം വോട്ടിംഗിനും പോസ്റ്റൽ വോട്ടിംഗിനുമുള്ള അപേക്ഷകൾ ഫോറം 12 ഡിയിൽ 21നകം സമർപ്പിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്. ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തരം നൽകാം. നിലവിൽ വോട്ടർ പട്ടികയിൽ മുതിർന്നവർ അഥവാ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയവർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അർഹരായ ഭിന്നശേഷിക്കാർ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL