കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും ഉൾപ്പെടെ 168 എണ്ണം നീക്കി. അനധികൃത കൊടിതോരണങ്ങളോ പ്രചാരണ ബോർഡുകളോ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
