SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

'സ്പാർക്കിൾസ് ' പഠനോത്സവം

padanolsavam
തൊണ്ടിമ്മൽ ഗവ.എൽ പി സ്കൂളിൽ നടന്ന പഠനോത്സവവും പഴയകാല ഉപകരണങ്ങളുടെ പ്രദർശനവും നളേശൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം : തൊണ്ടിമ്മൽ ഗവ:എൽ.പി.സ്കൂളിൽ 'സ്പാർക്കിൾസ് ' എന്ന പേരിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോപകരണങ്ങളുടേയും ഉത്പ്പന്നങ്ങളുടേയും പ്രദർശനം, കുട്ടി പീട്യ, പഴമയുടെ പുതുമ എന്ന പേരിൽ പുരാതന ഉപകരണങ്ങളുടെ പ്രദർശനം, വിദ്യാർത്ഥികളുടെ വിവിധ അവതരണങ്ങൾ, മികവുത്സവം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ പ്രസിഡന്റ് സി. ടി. നളേശൻ ഉദ്ഘാടനം ചെയ്തു. പഴയ ഉപകരണങ്ങളുടെ പ്രദർശന ഉദ്ഘാടനം പ്രധാനാദ്ധ്യാപിക കെ.എസ് രഹന മോൾ നിർവഹിച്ചു, പി.ടി.എ. പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി, അദ്ധ്യാപകരായ പി സ്മിന, ഫൈസൽ പുതുക്കുടി അജിൻ, കെ ശോഭന, ശ്രുതി രാജൻ , ടിപി സനിത, കെപി ശ്രീജ എന്നിവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL