SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

ഡി.വൈ.എഫ്.ഐ. നിവേദനം നൽകി

news-
ഡി.വൈ.എഫ് ഐ നേതാക്കൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്ന് നിവേദനം നൽകുന്നു.

മരുതോങ്കര: സ്വകാര്യ ക്രഷർ കമ്പനി ഏകപക്ഷീയമായി നടപ്പിലാക്കിയ കരിങ്കൽ ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ മരുതോങ്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്യായ വില വർദ്ധനവ് നിർമാണമേഖലയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും, സർക്കാർ സഹായത്തോടെ വീട് വയ്ക്കുന്ന ലൈഫ് പദ്ധതി ഗുണഭോക്താക്കളെയും മറ്റ് സാധാരണക്കാരായ ജനങ്ങളെയും അടക്കം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നിലവിലെ വില വർദ്ധനവ്. ഇത് പിൻവലിക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് ഡി.വൈ.എഫ് ഐ നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ് ഐ നേതാക്കൾ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സതിക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL