SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  

rs
rs

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. സ്ഥാനാർത്ഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികൾക്ക് റേറ്റ് ചാർട്ടിന്റെ പകർപ്പ് നോഡൽ ഓഫീസർ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് സീനിയർ ഫിനാൻസ് ഓഫീസർ കാര്യാലയത്തിൽ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥികളുടെ ചെലവ് കണക്കാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL