SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വീട്ടില്‍ വോട്ട് ചെയ്യാൻ 19,854 പേര്‍

jju-
വോട്ട്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടില്‍ നിന്നും വോട്ട്' (ഹോം വോട്ടിംഗ്) സേവനം ഉപയോഗപ്പെടുത്താൻ ജില്ലയില്‍ 19,854 പേർ. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസിന് മുകളിലുള്ളവർക്കുമാണ് അവസരം. ജില്ലയില്‍ 85 വയസ് പിന്നിട്ട 16,278 പേരും ഭിന്നശേഷി വിഭാഗത്തില്‍ 32,232 പേരുമാണുള്ളത്. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഇവരില്‍ വീടുകളില്‍ വോട്ട് ചെയ്യാന്‍ താത്പര്യമറിയിച്ച 85 വയസ് കഴിഞ്ഞ 7,970 പേര്‍ക്കും ഭിന്നശേഷിക്കാരായ 11,884 പേര്‍ക്കുമാണ് 'വീട്ടില്‍ നിന്നും വോട്ട്' അനുവദിച്ചത്. 'വീട്ടില്‍ നിന്നും വോട്ട്' സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാവില്ല. ഈ പ്രക്രിയയ്ക്കായി രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണെത്തുക. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമുണ്ടാകും. സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL