SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

യു.ഡി.എഫ് കൺവെൻഷൻ

lockel
പടം: ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന്റെ മണ്ഡലം ​തിരഞ്ഞെടുപ്പ് കൺവൻഷൻ ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക് : ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ 10വർഷം കൊണ്ടു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.കെ ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.വി അൻവർ, എം.കെ രാഘവൻ.എം.പി, എം.സി മായിൻ ഹാജി, ഷാഫി ചാലിയം, സഹീർ നല്ലളം, എം.പി ആദം മുൽസി, കെ.സുരേഷ്, വി.മുഹമ്മദ് ഹസൻ, എം.കുഞ്ഞാമുട്ടി, ഗംഗേഷ്, എ.അഹമ്മദ് കോയ, രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി, ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ സി. ചന്ദ്രിക​ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL