SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

യുവതയുടെ വോട്ട് എങ്ങോട്ട്...?

vote
vote

കേരളം നിർണായക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ യുവതയുടെ വോട്ട് ഇത്തവണ പ്രധാനമാണ്. പഴയതലമുറയെല്ലാം ശക്തമായ രാഷ്ട്രീയ അടിത്തറയോടെ പോളിംഗ് ബൂത്തിലേക്ക് പോവുമ്പോൾ യുവതയ്ക്ക് അത്തരം തീവ്രരാഷ്ട്രീയമില്ല. വികസനവും തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ അവസരവുമെല്ലാം അവർ ചോദിക്കുന്നു.


@ എഡ്യുക്കേഷനുള്ള ലീഡർഷിപ്പ് വരണം
ഒരു തുടർഭരണം ആഗ്രഹിക്കുന്നില്ല. അത് ഏതെങ്കിലും പാർട്ടിയോടുള്ള എതിർപ്പോ എതിർപാർട്ടിയോടുള്ള യോജിപ്പോ അല്ല. ഞാൻ ഒരു പാർട്ടിയുടെയും അംഗമല്ല, പക്ഷെ ഒരു മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് ഹിതമായി കടമകൾ നിർവഹിക്കുന്ന ഒരു നേതാവിനെ ആഗ്രഹിക്കുന്നു. അതുപോലെ എഡ്യുക്കേറ്റഡ് ആയിട്ടുള്ള ലീഡർഷിപ്, ക്വാളിറ്റിയുള്ള നേതാക്കൾ. അതാണ് കേരളത്തിനാവശ്യം. നമ്മുടെ നാടിന്റെ വികസനത്തിന് മാത്രമല്ല ജനങ്ങളുടെ താത്പ്പര്യം മനസിലാകുന്നത്തിനും അത് കുറച്ചുകൂടി സഹായകരമാകും.

സൂര്യ രവീന്ദ്രൻ
മുക്കം,കോഴിക്കോട്

@ തുടർ ഭരണം ആഗ്രഹിക്കുന്നു

സർക്കാർ സ്‌കൂളുകളെ ഹൈ ടെക് ആക്കിയതിലൂടെ സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിച്ചില്ലേ. കൊവിഡ് കാലത്തെ പ്രതിരോധം മറക്കാൻ കഴിയില്ല. ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ചില്ലേ. കെ-ഫോൺ, ഗെയിൽ പൈപ് ലൈൻ, ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങി നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സർക്കാരാണ് ഇപ്പോഴത്തേത്. കേരളത്തിന്റെ മുഖഛായ തന്നെ മാറിയില്ലേ. അതുകൊണ്ടുതന്നെ ഒരു തുടർഭരണം വരട്ടെ.

അക്ഷയ്.കെ

പെരുവയൽ, കോഴിക്കോട്

@ ആരോഗ്യമേഖലയിൽ പുരോഗതി വേണം

വിലക്കയറ്റം കുറയ്‌ക്കേണ്ടത് സാധാരണക്കാരന്റെ അവകാശമാണ്. കുറച്ചേ പറ്റൂ, സാധനങ്ങളുടെ ലഭ്യത കൂട്ടേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ വേണം. അതുപോലെ തുല്യമായ വേതനവും അനിവാര്യമാണ്. സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലേക്കെത്തേണ്ടതും അത്യാവശ്യമാണ്. ഇതിനാലൊക്കെ ഒരു മാറ്റം ആഗ്രഹിക്കുന്നു. ഒരേ സർക്കാർ തന്നെ തുടരുമ്പോൾ അതിന്റേതായ പ്രശ്‌നങ്ങളുമുണ്ടാവും.

ഹൃദ്യ ദിനേശ് കെ.വി
പെരുമൺപുറ, കോഴിക്കോട്


@ വികസനത്തുടർച്ച വേണം
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കേരളം മുന്നോട്ടു നടന്നത് നമ്മൾ ഓരോരുത്തരും അനുഭവിച്ച കാര്യമാണ്. സാധാരണക്കാരന്റെ ജീവിതം കൂടുതൽ സുരക്ഷിതവും സൗകര്യ പ്രദവുമായി മാറിയതും, പൊതുസേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിയതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പ്രതിസന്ധികൾ വന്നപ്പോഴും ഒരുമിച്ചു നിന്ന് അതിജീവിക്കാൻ കഴിഞ്ഞത് ഈ സമൂഹത്തിന്റെ ശക്തിയാണെന്നു തെളിയിച്ചു. നിലവിലുള്ള പുരോഗതി നിലനിർത്തുകയും വികസനത്തിന്റെ തുടർച്ച ഉറപ്പാക്കുകയും വേണം. അതിനായി ഭരണം തുടരണം.

സൂര്യ പവിത്രൻ
ജേർണലിസ്റ്റ്, കോഴിക്കോട്


@ യുവതയ്ക്ക് കൂടുതൽ അവസരങ്ങളുണ്ടാവണം

തുടർ ഭരണം ആഗ്രഹിക്കുന്നു, കഴിഞ്ഞ പത്തു വർഷം കൊണ്ട് മികച്ച രീതിയിലുള്ള മാറ്റങ്ങളാണ് എല്ലാ മേഖലകളിലും സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. അത് നമുക്കെല്ലാവർക്കും പ്രകടമായി കാണാൻ സാധിക്കുന്നതാണ്. ഇനിയും മികച്ച പ്രവർത്തനങ്ങൾ നല്ല ലീഡർഷിപ് മികവോടെ ചെയ്യാൻ അവർക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ തുടർ ഭരണം ആഗ്രഹിക്കുന്നു. അതേസമയം യുവതയ്ക്കുള്ള തൊഴിലവസരങ്ങൾ കൂട്ടാനും ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാക്കാനും കഴിയണം.

ശ്രീകാന്ത്
അക്കൗണ്ടന്റ്, ചൂലൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL