SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വയനാട് ടൗൺഷിപ്പ് രാജ്യത്തിന് മാതൃക: തേജസ്വി യാദവ്

thejaswi-
ബി​ഹാ​ർ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ആ​ർ.​ജെ.​ഡി.​ ​ദേ​ശീ​യ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​‌​ഡ​ൻ്റു​മാ​യ​ ​തേ​ജ​സ്വ​നി​ ​യാ​ദ​വ് ​മു​ണ്ട​ക്കൈ​ ​-​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി​ ​ക​ൽ​പ്പ​റ്റ​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​മാ​തൃ​ക​ ​ടൗ​ൺ​ഷി​പ്പ് ​സ​ന്ദ​ർ​ശി​ക്കു​ന്നി​ടെ​ ​ബീ​ഹാ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം​ ​സെ​ൽ​ഫി​ ​എ​ടു​ക്കു​ന്നു.​ ​​ആ​ർ.​ജെ.​ഡി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​വി.​ ​ശ്രേ​യാം​സ്കു​മാ​ർ​ ​സ​മീ​പം.​ ​ ഫോ​ട്ടോ​: അ​ന​ന്തു​ ​ആ​രിഫ

കൽപ്പറ്റ: രാജ്യത്തിന് മാതൃകയായ ടൗൺഷിപ്പാണ് സംസ്ഥാന സർക്കാർ ഉരുൾ ദുരിതബാധിതർക്കായി വയനാട്ടിൽ ഒരുക്കിയതെന്ന് ആർ.ജെ.ഡി ദേശീയ വർക്കിംഗ് പ്രസിഡന്റും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. കേന്ദ്രം സഹായം നൽകാതെ സംസ്ഥാനത്തെ ഞെരിച്ചപ്പോഴും എൽ.ഡി.എഫ് സർക്കാർ മാതൃകാപരമായി പുനരധിവാസം നടപ്പാക്കി. കേരളത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫ് നടത്തി. അതുകൊണ്ട് മൂന്നാം തവണയും എൽ.ഡി.എഫ് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ധനസഹായം പോലും നൽകാതെ ഞെരിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ച് കേരളം മുന്നോട്ടുപോയി. ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ഭരണ നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പി.കെ അനിൽകുമാറിന്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ തേജ്വസി യാദവ് ടൗൺഷിപ്പ് സന്ദർശിച്ച ശേഷമാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL