SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

18,368 പോസ്റ്റൽ വോട്ടുകൾ, ശതമാനം 96.69

postal
postal

കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോസ്റ്റൽ വോട്ട് ചെയ്തത് 18,368 പേർ. 96.69 ശതമാനമാണ് പോളിംഗ്. പോളിംഗ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ 14 വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളും (വി.എഫ്.സി) അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിലെത്തി വോട്ടുചെയ്യാൻ 14 പോസ്റ്റൽ വോട്ടിംഗ് സെന്ററുകളും (പി.വി.സി) ഒരുക്കിയിരുന്നു.

പോളിംഗ് ഡ്യൂട്ടിയില്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ ഡെസിഗ്‌നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററും ഒരുക്കിയിരുന്നു. ഇതിൽ ഓരോ മണ്ഡലത്തിലെയും വി.എഫ്.സികളിലും കളക്ടററേറ്റിലെ ഡെസിഗ്‌നേറ്റഡ് വി.എഫ്.സികളിലുമായി അപേക്ഷ നൽകിയ 14,297 പേരിൽ 13,776 പേരും പി.വി.സികളിൽ അപേക്ഷ നൽകിയ 4698 പേരിൽ 4592 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ജില്ലയിലൊരുക്കിയ 'വീട്ടിൽ വോട്ട്' (ഹോം വോട്ട്) സംവിധാനത്തിലൂടെ അപേക്ഷ നൽകിയ 19043 പേരിൽ 18,451 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 96.89 ശതമാനമാണ് പോളിംഗ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL