SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ഇൻഡി കോമിക് ഫെസ്റ്റ് നാളെ കോഴിക്കോട്ട്

comics
comics

കോഴിക്കോട്: കോമിക്സ് കലയെയും സ്വതന്ത്ര സ്രഷ്ടാക്കളെയും ഹൃദയത്തോട് ചേർക്കുന്ന ഇൻഡി കോമിക് ഫെസ്റ്റ് നാളെ കോഴിക്കോട്ട് നടക്കും. സൗത്ത് ബീച്ച് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പരിപാടി. കേരളത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന ഇരുപത്തിനാലോളം കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ മേളയിൽ അവതരിപ്പിക്കും. അപ്പുപെൻ, ജോഷി ബെനഡിക്റ്റ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. നമ്മൾ സൂപ്പർഹീറോകളെ എന്തുകൊണ്ട് സ്നേഹിക്കുന്നു? എന്ന വിഷയത്തിൽ ഫലാ ഫൈസലും (മുസൽമാൻ കോമിക്സ്) അഥീത്തും തമ്മിലുള്ള സംവാദങ്ങളും അപൂർവ കോമിക്സുകൾ വായിക്കാനുള്ള പ്രത്യേക സൗകര്യവുമുണ്ട്. പ്രവേശനം സൗജന്യമാണെന്ന് ഹരിഷ്മ ശിരീഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL