SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

കോഴിക്കോട്ട് ആകെ പോളിംഗ് 81.35% വർദ്ധന 2.93%

pol
pol

കൂടുതൽ കുന്ദമംഗലത്ത്, കുറവ് കൊയിലാണ്ടിയിൽ

കോഴിക്കോട്: തിരഞ്ഞെടുപ്പിലെ അന്തിമ ശതമാന കണക്ക് വന്നപ്പോൾ ജില്ലയിൽ വോട്ട് ചെയ്തത് 81.35% പേർ. 2021ൽ 78.42 ആയിരുന്നു പോളിംഗ്. വർദ്ധന 2.93%. എല്ലാ പോളിംഗ് സ്‌റ്റേഷനിലെയും അന്തിമ വോട്ടുനില ലഭ്യമായപ്പോൾ കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ്. 84.83%. ബേപ്പൂരാണ് രണ്ടാമത്, 83.77%. കൊയിലാണ്ടിയിലാണ് ഏറ്റവും കുറവ് 79.44%. നാദാപുരം (79.46), വടകര (79.51) എന്നിവയാണ് 80 ശതമാനത്തിൽ കുറവ് പോളിംഗ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങൾ.

13,04,604 പുരുഷന്മാരും 13,64,182 സ്ത്രീകളും 31 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെ 26,68,817 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 21,71,239 പേർ വോട്ട് രേഖപ്പെടുത്തി. 10,01,442 പുരുഷന്മാരും 11,69,785 സ്ത്രീകളും 12 ട്രാൻസ്‌ജെൻഡർ വ്യക്തികളുമാണ് വോട്ട് ചെയ്തത്. 100 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ആകെ പോളിംഗ് സ്റ്റേഷനുകൾ 2,837.

മണ്ഡലം, ആകെ വോട്ടർമാർ, ബ്രാക്കറ്റിൽ വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം, 2021ലെ ശതമാനം ക്രമത്തിൽ:

വടകര: 1,76,832 (1,40,600) 79.51 81.9
കുറ്റ്യാടി: 2,15,940 (1,74,878) 80.9883.94
നാദാപുരം: 2,33,690 (1,85,686) 79.4681.14
കൊയിലാണ്ടി: 2,13,254 (1,69,565) 79.4478.64

പേരാമ്പ്ര: 2,05,970 (1,67,985) 81.5681.86
ബാലുശ്ശേരി: 2,28,689 (1,87,140) 81.8380.91
എലത്തൂർ: 2,11,105 (1,74,047) 82.4580.68

കോഴിക്കോട് നോർത്ത്: 1,73,205 (1,38,965) 80.2375.98

കോഴിക്കോട് സൗത്ത്: 1,55,972 (1,26,443) 81.0775.62

ബേപ്പൂർ: 2,18,558 (1,83,094) 83.7779.4
കുന്ദമംഗലം: 2,41,980 (2,05,272) 84.8383.57
കൊടുവള്ളി: 2,01,668 (1,63,303) 80.9882.44
തിരുവമ്പാടി: 1,91,954 (1,54,261) 80.3679.04

ആകെ വോട്ടർമാർ.... 26,68,817
വോട്ട് ചെയ്തവർ.... 21,71,239

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL