SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വയനാട്ടിൽ പ്രതീക്ഷ കൈവിടാതെ മുന്നണികൾ

wyd
wyd

കൽപ്പറ്റ: വയനാട്ടിൽ പോളിംഗ് ശതമാനം ഏവരെയും ഞെട്ടിച്ച് കൊണ്ട് ഉയർന്നപ്പോൾ മുന്നണികളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.78.81 ശതമാനമാണ് പോളിംഗ്. അതുകൊണ്ടുതന്നെ മുന്നണികൾ അവകാശവാദത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല. ആര് നേടും‌‌‌?.എന്നാൽ ഉളളിലിരിപ്പ് പുറത്ത് കാണിക്കാതെ അവകാശവാദങ്ങളുമായി മൂന്ന് മുന്നണികളും രംഗത്തെത്തി. നിലവിൽ വയനാട് ജില്ലയിൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫാണ് വിജയിച്ചത്. മാനന്തവാടിയിൽ മാത്രമാണ് എൽഡി.എഫിനുളളത്. പോളിംഗ് ശതമാനം ഉയർന്നപ്പോൾ തങ്ങൾക്ക് അനുകൂലമായി മാറുമെന്ന അവകാശവാദവുമായി മൂന്ന് മുന്നണികളും പോളിംഗ് ദിവസം തന്നെ രംഗത്ത് വരികയുണ്ടായി. 2006ൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളും ഇടത് മുന്നണി പിടിച്ചെടുത്തിട്ടുണ്ടെന്നും അത് ആവർത്തിക്കുമെന്നും എൽ.ഡി.എഫ് പറയുന്നു. എന്നാൽ 2011ൽ മൂന്ന് സീറ്റും എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത അവസ്ഥ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അവകാശവാദവുമായി രംഗത്ത് വരുന്നത്. .

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ടി.സിദ്ദീഖ് എം.എൽ.എ അവകാശപ്പെട്ടു. ഉയർന്നപോളിംഗ് ഉണ്ടായ സമയങ്ങളിൽ മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കാറുണ്ട്. ഇത്തവണയും അതുതന്നെ ആവർത്തിക്കും. അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് ഇടതുമുന്നണിയിൽ വലിയ പ്രതീക്ഷയുണ്ട്. അതിന്റെ പ്രതിഫലനമാണ് ഉയർന്ന പോളിംഗ് ശതമാനമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ് പറയുന്നു. എന്നാൽ ഇടതിനെയും വലതിനെയും പരീക്ഷിച്ച ജനങ്ങൾ എൻ.ഡി.എക്ക് അവസരം നൽകുമെന്ന് എൻ.ഡി.എ ജില്ലാ കൺവീനർ എം.മോഹനൻ പറയുന്നു.

#

വയനാട്ടിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾ മൂന്ന് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് തറപ്പിച്ച് പറയാൻ കാരണം, കഴിഞ്ഞ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളാണ് .ഉരുൾ ദുരിതബാധിതരോടുളള കരുതലും ടൗൺ ഷിപ്പും തുരങ്കപ്പാതയും എല്ലാം ജനം വിലയിരുത്തിയിട്ടുണ്ട്.

-സി.കെ.ശശീന്ദ്രൻ,

ഇടത് മുന്നണി ജില്ലാ കൺവീനർ

#

പത്ത് വർഷത്തെ ഇടത് മുന്നണിയുടെ ഭരണം ജനങ്ങൾ മടുത്തു. തുടർഭരണം ഇത്തവണ ഉണ്ടാവില്ല.അതിന്റെ തെളിവാണ് വയനാട്ടിലെ റെക്കോഡ് പോളിംഗ്. കൽപ്പറ്റ,സുൽത്താൻ ബത്തേരി നിലനിറുത്തുന്നതിന് പുറമെ മാനന്തവാടി പിടിച്ചെടുക്കുകയും ചെയ്യും.

-അഡ്വ: ടി.ജെ.ഐസക്

വയനാട് ഡി.സി.സി പ്രസിഡന്റ്

#

ശക്തി കാണിക്കാനാണ് എൻ.ഡി.എയും ബി.ജെ.പിയും കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നത്.എന്നാൽ ഇത്തവണ വിജയിക്കാൻ വേണ്ടിയാണ് കരുത്തുറ്റ സ്ഥാനാർത്ഥികളെത്തന്നെ ഇറക്കിയിരിക്കുന്നത്.ഇരു മുന്നണികളെയും ജനങ്ങൾക്ക് മടുത്തു.

-പ്രശാന്ത് മലവയൽ

ജില്ലാ പ്രസിഡന്റ്

ബി.ജെ.പി വയനാട് ജില്ലാ കമ്മറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL