SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ആവശ്യങ്ങൾ ഇനിയും ബാക്കി: ട്രെയിനുകളിൽ പൂരത്തിരക്ക്

bh
ചെ​ന്നൈ​ ​മെ​യി​ലിലെ​ ​തി​ര​ക്ക്

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ റെയിൽവേ അംഗീകരിക്കുന്നില്ലെന്ന് ആക്ഷേപം. ചില സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കുന്നതും പല നമ്പറുകളിൽ ഓടിയ ട്രെയിനുകൾ മറ്റു ചില സ്റ്റേഷനുകളിലേക്ക് നീട്ടുകയും മാത്രമാണ് ചെയ്യുന്നതെന്നാണ് ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ പറയുന്നത്. സ്കൂൾ വെക്കേഷൻ പരിഗണിച്ചു പോലും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചില്ല. ഏറ്റവുമൊടുവിൽ ബംഗളൂരു - കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയെങ്കിലും ബഫർ ടെെം കൂടുതലാണ്. പുറപ്പെടുന്ന സ്ഥലം മുതൽ വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്താൻ ആവശ്യമായതിലുമധികം അനുവദിക്കുന്ന സമയമാണ് ബഫർ ടെെം. ക്രോസിംഗിന്റെയോ ട്രാക്ക് അറ്റകുറ്റപ്പണികളുടെയോ ഭാഗമായി ട്രെയിൻ വെെകാം. ഇതു കണക്കാക്കിയാണ് അധികസമയം അനുവദിക്കുന്നത്. എന്നാൽ അതിനും ഒരു മാനദണ്ഡവുമില്ലത്രെ. ട്രെയിൻ എത്ര വെെകിയാലും കൃത്യസമയത്ത് ഓടുന്നതായി കാണിക്കാനുള്ള റെയിൽവെയുടെ തന്ത്രമാണിതെന്നും ആക്ഷേപമുണ്ട്. കണ്ണൂർ സ്റ്റേഷന് തൊട്ടു മുൻപുള്ള സ്റ്റേഷനായ പയ്യന്നൂരിൽ നിന്നും ബഫർ ടെെം ഉൾപ്പെടെ കണ്ണൂരിലെത്തേണ്ട സമയം രാവിലെ 10.55 ആണ്. അതായത് പയ്യന്നൂരിൽ നിന്ന് കണ്ണൂരിലെത്താൻ റെയിൽവേ ഔദ്യോഗികമായി നൽകിയിരിക്കുന്ന സമയം ഒരു മണിക്കൂർ 42 മിനിറ്റാണ്. പക്ഷേ ഈ ട്രെയിൻ രാവിലെ 10.10ന് കണ്ണൂരിലെത്താറുണ്ട്. പയ്യന്നൂരിനും കണ്ണൂരിനുമിടയിൽ ഇപ്പോഴുള്ള ബഫർ ടെെം ഒഴിവാക്കിയാൽ കോഴിക്കോട്ട് 45 മിനിറ്റ് നേരത്തെയെത്താമെന്നാണ് യാത്രക്കാരുടെ നിർദ്ദേശം. കോഴിക്കോട്ടെ ഹാൾട്ടിംഗ് ടെെം കൂട്ടിയാൽ കണ്ണൂർ യശ്വന്ത്‌പൂർ ട്രെയിനിന് റിസർവേഷൻ ലഭിക്കാത്ത മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യാത്രക്കാർക്ക് ജനറൽ ബോഗിയിൽ സീറ്റ് ലഭിക്കും.

ആവശ്യങ്ങൾ ബാക്കി

ഏറെക്കാലമായി സ്ഥിരം യാത്രക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കോഴിക്കോട് - ഷൊർണൂർ കോഴിക്കോട് - തൃശൂർ പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിച്ചില്ല. പരശുരാം എക്സ്പ്രസും എറണാകുളം കണ്ണൂർ എക്സിക്യൂട്ടീവും അനന്തമായി വൈകിയോടാറാണ് പതിവ്. കോഴിക്കോടിനും കണ്ണൂരിനുമിടയിലുള്ള പാസഞ്ചർ ട്രെയിനുകൾ നീട്ടുകയോ സമയത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇപ്പോൾ സ്ഥിരപ്പെടുത്തിയ ട്രെയിൻ ഓൺ ഡിമാൻഡ് ഷൊർണൂരിൽ നിന്ന് നാലിന് പുറപ്പെടുന്ന രീതിയിലാക്കണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

ബഫർ ടെെം ശാസ്ത്രീയമായി പുന:പരിശോധിച്ച് യാത്ര കൂടുതൽ സുഗമമാക്കണം.

എം.ഫിറോസ് ഫിസ, മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL