SignIn
Kerala Kaumudi Online
Sunday, 19 July 2026 12.24 PM IST

പൊങ്കാല മഹോത്സവം

temple-
കാരശ്ശേരി കരിയോട്ട് ബലരാമ സ്വാമിക്ഷേത്രം

മുക്കം: കാരശ്ശേരി കരിയോട്ട് ബലരാമ സ്വാമി ക്ഷേത്രത്തിലെ അക്ഷയതൃതീയ (ബലരാമജയന്തി )പൊങ്കാല മഹോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് അടിതൃക്കോവിൽ ക്ഷേത്രത്തിൽ നിന്ന് കരിയോട്ട് ക്ഷേത്രത്തിലേക്ക് ആഘോഷവരവ് നടക്കും. തുടർന്ന് ദീപാരാധന,വി ശേഷാൽ ഭഗവതിസേവ പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയുണ്ടാകും. അക്ഷയതൃതീയ (ബലരാമജയന്തി) ദിനമായ ഉത്സവത്തിന്റെ രണ്ടാംനാളിൽ രാവിലെ അഞ്ചിന് മഹാഗണപതിഹോമം, നട തുറക്കൽ, 5.30 ന് നവകം പഞ്ചഗവ്യം,10ന് ഉച്ചപൂജ 11ന് കരിങ്കാളിക്ക് പൊങ്കാല,12ന് പ്രസാദ ഊട്ട് എന്നിവ നടക്കും. പൊങ്കാലക്ക്, അരി, ശർക്കര, ഇഷ്‌ടിക എന്നിവ ക്ഷേത്രത്തിലുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL